ഇന്ത്യൻ ഓഹരി വിപണികളിൽ വെള്ളിയാഴ്ചയും വൻ തകർച്ച ബോംബെ സൂചിക സെൻസെസ് 600 ലേറെ പോയിൻറ് താഴെ പോയി . സാമ്പത്തിക വർഷത്തിന്റെ രണ്ടാം പദത്തിന്റെ ലാഭഫലങ്ങൾ പുറത്തു വരുന്നതും വിദേശനിക്ഷേപകർ വൻ തോതിൽ പണം പിൻവലിക്കുന്നതും ഓഹരി വിപണിയുടെ തിരിച്ചടിക്കുള്ള കാരണങ്ങളാണ് .നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലും തകർച്ച നേരിട്ടു .ബി.എസ്.ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളിൽ 9.8 ലക്ഷം കോടിയുടെ ഇടിവ് രേഖപ്പെടുത്തി .
വിവിധ ഇൻഡെക്സുകളിൽ നിഫ്റ്റി ഓട്ടോ ,ബാങ്ക് ,മെറ്റൽ ,പി.എസ്.യു ബാങ്ക് ,റിയാലിറ്റി കൺസ്യൂമർ ഡ്യുറബിൾസ് എന്നിവ രണ്ട് മുതൽ 3.6 ശതമാനം വരെ ഇടിഞ്ഞു .പല ബ്ലൂചിപ്പ് കമ്പനികളുടെയും രണ്ടാം പാദഫലത്തിൽ പ്രതീക്ഷിച്ച നേട്ടമുണ്ടാതിരുന്നത് വിപണിയിൽ തിരിച്ചടിയുണ്ടായി.
ഇതിനൊപ്പം വിദേശ നിക്ഷേപകർ വൻ തോതിൽ വില്പന നടത്തിയതും വിപണിക്ക് തിരിച്ചടി നേരിട്ടു.യു.എസിൽ ട്രഷറി ബോണ്ടുകളുടെ വരുമാനം ഉയർന്നതും ഇന്ത്യൻ ഓഹരി വിപണിയുടെ തിരിച്ചടിക്കുള്ള കാരണമായി പറയപ്പെടുന്നു.